
തുറവൂർ : വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ സത്രത്തിന്റെ നാലാം ദിവസമായ ഇന്ന് സത്രവേദിയിലേക്ക് പീതാംബര ഘോഷയാത്ര നടക്കും. രാവിലെ 9 ന് വീയാത്ര ഷൺമുഖോദയപുരം ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയിൽ മഞ്ഞ വസ്ത്രധാരികളായ നൂറ് കണക്കിന് പേർ അണിചേരും. ഇന്നലെ മുൻമന്ത്രി ജി.സുധാകരൻ സത്രദിന സന്ദേശം നൽകി. ഇന്ന് രാവിലെ കുമരകം ജിതിൻ ഗോപാൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം, 7 ന് എസ്. എൻ.ഡി.പി യോഗം പാണാവള്ളി മേഖലാ വൈസ് ചെയർമാൻ പ്രകാശൻ സത്രദിന സമാരംഭ ദീപാർപ്പണം നടത്തും. തുടർന്ന് ഗുരുദേവ ഭാഗവത പാരായണവും ഗുരുകൃതികളുടെ വിശകലനവും ആരംഭിക്കും. 11.30 ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ സത്ര സന്ദേശം നൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് 7 ന് ദീപാരാധന, 7 ന് ആചാര്യ പ്രഭാഷണം തുടർന്ന് മംഗളാരതി , ഗുരുപ്രസാദം.