
പൂച്ചാക്കൽ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ പിക്കപ്പ് വാൻ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് വാഴത്താറ്റു ചിറയിൽ ബഷീറിന്റെ മകൻ മനാഫ് (40 ) ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് രാവിലെ. ഭാര്യ:ജസീന. മക്കൾ : മുബീന, അജ്മൽ ഷാ. അപകടത്തിൽ അരൂക്കുറ്റി പഞ്ചായത്ത് തോട്ടാവെളി സന്തോഷും മരിച്ചിരുന്നു.