dsfre

പൂച്ചാക്കൽ: വടുതല മജ്ലിസുൽ അബ്റാർ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലോത്സവം അസ്സുഫ്ഫ ഫെസ്റ്റിന് വിളംബര ജാഥയോടെ തുടക്കമായി. അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡി.എം. മുഹമ്മദ് മൗലവി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഫത്തഹുദ്ദീൻ കെ.ബി ,ജനറൽ കൺവീനർ മുഹമ്മദ് സ്വാലിഹ് കെ.എ, ജോയിന്റ് കൺവീനർ അബ്ദുൾ റഷീദ്. എന്നിവർ സംസാരിച്ചു. എ.കെ.മുഹമ്മദ് കുട്ടി മൗലവി, യൂസഫ് മൗലവി, വി.എം.അബ്ദുള്ള മൗലവി, അബ്ദുറഹ്മാൻ മൗലവി തുടങ്ങിയവർ പങ്കെടുത്തു. ഏഴു വേദികളിലായാണ് ഫെസ്റ്റ്..