മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 516 -ാം നമ്പർ കായിപ്പുറം തെക്ക് ശാഖയിലെ പാതിരാമണൽ ഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും 111-ാമത് ജലഘോഷയാത്രയും താലപ്പൊലിയും ഇന്ന് നടക്കും. രാവിലെ 8ന് പതാക ഉയർത്തൽ,9ന് വിശേഷാൽ പൂജ, ഗുരു പുഷ്പാഞ്ജലി ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറക്കലിന്റെ കാർമ്മികത്വത്തിൽ നടക്കും. വൈകിട്ട് 4ന് സമൂഹ പ്രാർത്ഥന,5ന് ജലഘോഷയാത്രയും താലപ്പൊലിയും.