ആലപ്പുഴ: പത്ത് നാൾ ആലപ്പുഴ നഗരത്തെ ഉത്സവലഹരിയിൽ ആറാടിച്ച മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന് കൊടിയിറങ്ങി. ക്ഷേത്രാചാര ചടങ്ങുകൾ അവസാനിച്ചെങ്കിലും, നഗരത്തിന് ഉത്സവഛായ പകരുന്ന വ്യാപാരം പുതുവത്സരം വരെ തുടരും. ആലപ്പുഴ ബീച്ചിൽ അന്യ ജില്ലകളിൽ നിന്നുൾപ്പടെ ജനങ്ങളെ ആകർഷിക്കുന്ന മറൈൻ എക്സ്പോയും , മറ്റ് പ്രദർശനങ്ങളും പുരോഗമിക്കുകയാണ്. ബീച്ചിലെ ആഘോഷത്തിന് ലഹരി കൂട്ടാൻ ഇന്ന് മുതൽ ബീച്ച് ഫെസ്റ്റും ആരംഭിക്കും. മുൻ വർഷത്തെ പോലെ ആലപ്പുഴയ്ക്ക് പുറമേ മാരാരി ബീച്ചിലും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്. മ്യൂസിക്ക് ബാൻഡ് ഷോ, നാടൻ പാട്ട്, ഡാൻസ് നൈറ്റ് തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുതുവത്സര രാവോളം ആഘോഷം നീണ്ടു നിൽക്കും. ഇന്ന് വൈകിട്ട് 7ന് മന്ത്രി പി.പ്രസാദ് ആലപ്പുഴ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാരാരി ബീച്ചിൽ മന്ത്രി സജി ചെറിയാൻ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും.

ആലപ്പുഴ ബീച്ച് ഫെസ്റ്റിൽ ഇന്ന്
രാത്രി 8ന് ഗൗതം വിൻസെന്റ് ലൈവ് മ്യൂസിക് ബാൻഡ്

29ന്

വൈകിട്ട് 7ന് ആൽമരം - മ്യൂസിക് ബാൻഡ് ഷോ

30ന്

വൈകിട്ട് 6ന് കോമഡി സൂപ്പർ നൈറ്റ്
രാത്രി 8ന് നാടൻ പാട്ടും നാട്ടുകലകളും

31ന്

വൈകിട്ട് 6ന് യലിൻ ഫ്യൂഷൻ ഫെസ്റ്റ്
രാത്രി 8ന് സൂപ്പർ ഡാൻസ് നൈറ്റ്
10ന് മെഗാ മ്യൂസിക് നൈറ്റ്

.........

മാരാരി ബീച്ചിൽ ഇന്ന്

വൈകിട്ട് 7.30ന് ബാനർജി കനൽ ഫോക്ക് ബാൻഡിന്റെ ഫോക്ക് ഗാനമേള

29ന്

വൈകിട്ട് 7ന് ബിജു മല്ലാരിയും കൽപ്പാത്തി ബാലകൃഷ്ണനും അവതരിപ്പിക്കുന്ന ഫ്യൂഷൻ

30ന്

വൈകിട്ട് 6.30ന് ഫ്യൂഷൻ ബ്ലൂസിയം

രാത്രി 8ന് മെഗാഹിറ്റ് ഗാനമേള

31ന്

വൈകിട്ട് 7ന് കിടിലൻ ചിരി ഉത്സവം മെഗാ ഷോ

രാത്രി 9.30ന് ഗൗതം വിൻസെന്റ് ലൈവ് മ്യൂസിക് ബാൻഡ്