photo

ചേർത്തല: തൊഴിലുറപ്പിൽ വിളഞ്ഞ വിഭവങ്ങളുപയോഗിച്ച് തിരുവാതിരപ്പുഴുക്ക് ഒരുക്കി കഞ്ഞിക്കുഴി പതിനേഴാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ.
ചാലുങ്കൽച്ചിറ കാർഷിക ഗ്രൂപ്പിൽപ്പെട്ട 34 തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ പുരയിടത്തിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ജ്യോതിമോൾ,സദാനന്ദൻ കളരിക്കൽ,സി.ജി.സജീവ്,ഷീല പാപ്പച്ചൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സി.കെ. ശോഭനൻ സ്വാഗതവും എ.ഡി.എസ് വൈസ് പ്രസിഡന്റ്
സിജി പ്രസാദ് നന്ദിയും പറഞ്ഞു. തൊഴിലുറപ്പിലൂടെ ഉത്പ്പാദിപ്പിച്ച കാച്ചിൽ ചേമ്പ്,ചേന,കിഴങ്ങ്,കൂർക്ക,പച്ചക്കപ്പ എന്നിവ ഉപയാഗിച്ചാണ് പണിയിടത്തിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ തിരുവാതിരപ്പുഴുക്ക് ഒരുക്കിയത്.