s

കുട്ടനാട് : കോൺഗ്രസ് നേതാക്കൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ നടന്ന പ്രതിഷേധ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റസ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷനായി. ഡി.സി. സി ജനറൽസെക്രട്ടറി കെ ഗോപകുമാർ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, ജി.സൂരജ്, ബ്ലസ്റ്റൺ തോമസ്, മധു ജനാർദ്ദനൻ, സിബി മൂലംങ്കുന്നം, പ്രസന്നൻ കൊല്ലയിൽ , എ.കെ.ഷംസുധൻ, പത്മജ അഭിലാഷ്, സിന്ധു സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു.