മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം ഒരുക്കിയ മഞ്ഞിൽ വിരിഞ്ഞ സ്നേഹം ക്രിസ്‌മസ് സന്ധ്യ ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സഹോദരൻ പദ്ധതിയിൽ ഉൾപ്പെടുത്തി യുവജന പ്രസ്ഥാനം നിർമിച്ചു നൽകുന്ന സ്വപ്ന ഭവന പദ്ധതി പ്രഖ്യാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിച്ചു. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് അദ്ധ്യക്ഷനായി. കത്തീഡ്രൽ പെരുനാൾ കലണ്ടർ ട്രസ്‌റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി വി.ടി.ഷൈൻമോൻ, പെരുനാൾ കൺവീനർ സജി പി.ജോഷ്വ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി കാതോലിക്കാബാവ പ്രകാശനം ചെയ്‌തു. എം.എസ്.അരുൺകുമാർ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, സ്‌ഥിരം സമിതി അദ്ധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ, ഫാ.എബി ഫിലിപ്, ഭദ്രാസന തെയോ മീഡിയ ഡയറക്ടർ ബിനു തങ്കച്ചൻ, കത്തീഡ്രൽ വികാരി ഫാ.അജി കെ.തോമസ്, സഹവികാരി ഫാ.ബൈജു തമ്പാൻ, യുവജനപ്രസ്‌ഥാനം വൈസ് പ്രസിഡൻ്റ് വിനു ഡാനിയേൽ, സെക്രട്ടറി ജിനോ മാത്യു തങ്കച്ചൻ, ട്രഷറർ അതുൽ ഉമ്മൻ ചെറിയാൻ, കൺവീനർമാരായ വിനു വി.ജോർജ്, മെറിൻ വി.അലക്സ് തുടങ്ങിയവർ സംസാരിച്ചു.