ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അടക്കമുള്ള നേതാക്കൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുക്കൊണ്ട്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിച്ചു. ജികെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ജനറൽ സെക്രട്ടറി അഡ്വ.ജി.മനോജ് കുമാർ, അഡ്വ.എസ്.ഗോപകുമാർ , സോളമൻ പഴമ്പാശ്ശേരി, കെ.എൽ.ഷരീഫ് , ടോമി ജോസഫ് പൂണിയിൽ, ബി.റഫീഖ്, സി.എ.മാർട്ടിൻ , പി.പി.രാഹുൽ ,പി.വി.അജയകുമാർ, ആർ.ഗിരീശൻ, എസ്.ഗിരീശൻ, സി.വി.ലാലസൻ, കെ.വേണുഗോപാൽ, ബെന്നി ജോസഫ്, ആർ.സ്കന്ദൻ, നുഹുമാൻകുട്ടി, ഓമനക്കുട്ടൻ, ആർ.ശ്രീലേഖ, ജിജി സന്തോഷ്, റാബിയ സലീം, ത്രേസ്യാമ്മ ഫ്രാൻസിസ്, മറിയാമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.