
മാവേലിക്കര: സംസ്ഥാന സീനിയർ ടെന്നിക്കൊയറ്റ് ചാമ്പ്യൻഷിപ്പിൽ 45 പോയിന്റ് നേടി ആലപ്പുഴ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഓവറോൾ രണ്ടാം സ്ഥാനം എറണാകുളം ജില്ലയും മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനവും കാസർഗോട് ,കോഴിക്കോട് എന്നീ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനം നേടിയപ്പോൾ ആലപ്പുഴ ജില്ല രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിംഗിൾസ് മത്സരത്തിൽ ആലപ്പുഴയുടെ ഐശ്വര്യ ബാബുവും, പുരുഷ സിംഗിൾസിൽ എറണാകുളത്തിന്റെ സന്തോഷ് കുമാറും ഒന്നാം സ്ഥാനം നേടി മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
മിക്സഡ് ഡബിൾസിൽ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.