മാന്നാർ: പി.എം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ലഭിച്ചുകൊണ്ടിരുന്ന അനൂകൂല്യം മുടങ്ങിയവർക്കായി മാന്നാർ കൃഷിഭവന്റെ നേതൃത്വത്തിൽ പി.എം കിസാൻ അദാലത്ത് -സ്പെഷ്യൽ ഗ്രാമ സഭ നടക്കും. നാളെ രാവിലെ 11 ന് മാന്നാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഗ്രാമസഭ എല്ലാ ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് മാന്നാർ കൃഷി ഓഫീസർ അറിയിച്ചു.