photo

ചാരുംമൂട് : പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്താൻ നമുക്ക് കഴിയണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 14-ാമത് ഓണാട്ടുകര കാർഷികോത്സവം ചാരുംമൂട് പറയംകുളം ആവണി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാഗതസംഘം ചെയർമാൻ എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷിക പ്രദർശനവും ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ സ്റ്റാൾ ഉദ്ഘാടനവും നിർവ്വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, അഗ്രികൾച്ചറൽ ഓഫീസർ ഇൻ ചാർജ്ജ് സുജ ഈപ്പൻ, ജില്ലാപഞ്ചായത്തംഗം തുഷാര വിവേക്, സ്വാഗത സംഘം ജനറൽ കൺവീനർ ജി.മധുസൂദനൻ നായർ, ജില്ലാപഞ്ചായത്ത് മുൻ അംഗം കെ.പി.ശ്രീകുമാർ, ജി.പുരുഷോത്തമൻ , എ.എം.ഹാഷിർ, രജിത അളകനന്ദ, സോമൻ ഉപാസന, എ.വി. ഷാനവാസ് ഖാൻ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നൂറനാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയടക്കം 70 ഓളം സ്റ്റാളുകളിലായി പ്രദർശനവും - വിപണനവും നടക്കുന്നുണ്ട്. എല്ലാ ദിവസങ്ങളിലും കലാപരിപാടികളും ഉണ്ടാകും. 31 നാണ് സമാപനം.