ചാരുംമൂട് : വേടരപ്ലാവ് ചെറ്റാരിക്കൽ ദേവീക്ഷേത്രത്തിൽ മകര ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള പറയ്ക്കെഴുന്നള്ളിപ്പ് ഇന്ന് രാവിലെ 9 ന് കൈനീട്ട പറയോടുകൂടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ചത്തിയറ വടക്ക്, കടുവിനാൽ, വള്ളികുന്നം കിഴക്ക്, കരിമുളയ്ക്കൽ, താമരക്കുളം മേക്കുംമുറി, കൊട്ടയ്ക്കാട്ടുശ്ശേരി, പേരൂർക്കാരാണ്മ , വേടരപ്ലാവ് എന്നിവിടങ്ങളിലെ പറകൾ സ്വീകരിച്ച് ജനുവരി 2 ന് സമാപിക്കും.