ആലപ്പുഴ : തുമ്പോളി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പതിനഞ്ചാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങി ജനുവരി 4ന് സമാപിക്കും. ഇന്ന് വൈകി​ട്ട് 5.30ന് എസ്.എൻ. ഡി. പി യോഗം 478ാം നമ്പർ തുമ്പോളി ശാഖായോഗ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര 7ന് തുമ്പോളി ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും . 7.30 ന് ഭദ്രദീപ പ്രകാശനം വേണുഗോപാലൻ നായർ (റിട്ട.കസ്റ്റംസ് കമ്മിഷണർ) നിർവഹിക്കും. ജയതുളസീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നിർവഹിക്കും. ക്ഷേത്ര യോഗം സെക്രട്ടറി കെ.മോഹനൻ, ഗ്രന്ഥ സമർപ്പണകർമ്മവും ക്ഷേത്രയോഗം പ്രസിഡന്റ്‌ കെ.എം.ബൈജു പ്രഥമ പറ സമർപ്പണവും നടത്തും. തിരുനെല്ലൂർ പങ്കജാക്ഷനാണ് യജ്ഞാചാര്യൻ. സോമൻ മുട്ടത്തിപ്പറമ്പ്, സതീശൻ കൊല്ലപ്പള്ളി എന്നിവരാണ് യജ്ഞ പൗരാണികർ. വിഷ്ണു ശാന്തി പൊന്നാടാണ് ക്ഷേത്രം മേൽശാന്തി. ജനുവരി 2ന് ഉച്ചയ്ക്ക് 12ന്
രുക്മിണി സ്വയംവരവും വൈകിട്ട് 7.30 ന് സർവൈശ്വര്യ പൂജയും നടക്കും. 3രാവിലെ 11ന് കുചേല സത്ഗതി. 4ന് വൈകുന്നേരം 5.30ന് അവഭൃഥ സ്നാന ഘോഷയാത്ര.