photo

ചേർത്തല: ഭിന്നശേഷിക്കാരുടെ സംസ്ഥാനതല കായിക മത്സരത്തിൽ 100 മീറ്റർ,400 മീറ്റർ ഓട്ടമത്സരത്തിലും ഷോട്ട്പുട്ടിലും മിന്നുന്ന വിജയം നേടി ചേർത്തല സ്വദേശി ദിലീപ്കുമാർ. ചേർത്തല മുനിസിപ്പൽ ഇരുപത്തിരണ്ടാം വാർഡിലെ താമസക്കാരനായ ദിലീപ് 100 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളിയും,400 മീറ്റർ ഓട്ടത്തിൽ സ്വർണവും, ഷോട്ട്പുട്ടിൽ സ്വർണവും കരസ്ഥമാക്കി. ജനുവരി 9ന് ഗോവയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനും യോഗ്യത നേടി. കർഷകൻ, ജീവകാരുണ്യ പ്രവർത്തകൻ, പാട്ടുകാരൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.