vnn

ഹരിപ്പാട് : ദേശീയപാതയിൽ കണ്ടെയ്നർ ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഓട്ടോടാക്സി യാത്രക്കാരായ തൃശ്ശൂർ കൊടുങ്ങല്ലൂർ എസ്. എൻ പുരം സ്വദേശികളായ കൈതത്തിൽ വിഷ്ണു (28 ), പെരിങ്ങാട്ട് ഷനൂപ് (35) ,മാതാവ് ശൈലജ (54) ,ഷനൂപിന്റെ മകൻ സായന്ത് (13) എന്നിവർക്കാണ് പരിക്കേറ്റത്. താമല്ലാക്കൽ കെ.വി ജെട്ടി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10. 30നായിരുന്നു അപകടം. കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം തെറ്റി എതിർ ദിശയിൽ വരികയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ ഓട്ടോ ടാക്സി മറ്റൊരു കാറിലും തട്ടിയതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.