pathros

മാന്നാർ: വിമാനത്തിൽ യാത്ര ചെയ്യവേ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പ്രവാസി മരിച്ചു . പരുമല താഴ്ചയിൽ വീട്ടിൽ പത്രോസ് മത്തായി (53) യാണ് ഉസ്ബകിസ്ഥാനിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വരും വഴി മരിച്ചത്. രണ്ടാഴ്ച മുമ്പ് മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയ ശേഷം തിരികെപ്പോയ പത്രോസ് മത്തായി ജോലിസ്ഥലത്ത് വച്ച് ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് തുടർചികിത്സക്കായി നാട്ടിലേക്ക് വീണ്ടും വരുമ്പോഴായിരുന്നു മരിച്ചത്. സംസ്കാരം നാളെ രാവിലെ 11 ന് പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്ക പള്ളിയിൽ . ഭാര്യ: അന്നമ്മ പത്രോസ് പരുമല വള്ളപ്പുരയിൽ കുടുംബാഗമാണ്. മക്കൾ: ആൽബിൻ പത്രോസ്, അലീന പത്രോസ്