dcc

ആലപ്പുഴ: ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്തുന്ന പാർലമെന്റ് , നീതിന്യായ കോടതികൾ, എക്‌സിക്യൂട്ടീവ്, പ്രസ് എന്നീ നെടുംതൂണുകളെ ദുർബലമാക്കി അവയുടെ അധികാരങ്ങൾ കവർന്നെടുത്ത മോദി ഭരണം ഇന്ത്യയിൽ നിന്നും തൂത്തെറിയാൻ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് പറഞ്ഞു .
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ.ജോബ് ,രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ, അഡ്വ.ഡി.സുഗതൻ, പ്രൊഫ.നെടുമുടി ഹരികുമാർ , അഡ്വ.പി.ജെ.മാത്യു, തോമസ് ജോസഫ് , സജി ജോസഫ്, ടി.സുബ്രഹ്‌മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, ജേക്കബ് തമ്പാൻ, ഗീത രാജൻ, കെ.എ.സാബു തുടങ്ങിയവർ സംസാരിച്ചു.