ambala

അമ്പലപ്പുഴ: പുന്നപ്ര സഹകരണ എൻജി. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമാപന സമ്മേളനം മികച്ച പ്രോഗ്രാം ഓഫീസർക്കുളള് ഇന്ദിര ഗാന്ധി നാഷണൽ അവാർഡ് നേടിയ ഡോ.എസ്.ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു . പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.റൂബിൻ വി.വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ, ജിസ്മി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ.അനൂപ് എൻ.നായർ, ഷൈമ ,വോളണ്ടിയർ സെക്രട്ടറിമാരായ അരുൺ , അഭിനന്ദ്, അശ്വതി, നെസ്ല എന്നിവർ നേതൃത്വം നൽകി.