
അമ്പലപ്പുഴ : പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസിന്റെ 139-ാ മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. മുതിർന്ന പ്രവർത്തകരെ ആദരിച്ചും കിടപ്പ് രോഗികൾക്ക് ഭക്ഷ്യധാന്യകിറ്റ് നൽകിയും കേക്ക് മുറിച്ചും ആണ് കോൺഗ്രസ് ജന്മദിനം ആഘോഷിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി . പി.ഉണ്ണിക്കൃഷ്ണൻ , വി.വിഷ്ണു പ്രസാദ്, സമീർ പാലമൂട്, ഗീതാ മോഹൻ ദാസ്, ശ്രീജാ സന്തോഷ്, കണ്ണൻ ചേക്കാത്ര,പുരുഷോത്തമൻ ആശാരി വെളി, ബാബു മാർക്കോസ്, നൗഷാദ് കോലത്ത്, അബ്ദുൽ ഹാദി ഹസൻ എന്നിവർ നേതൃത്വം നൽകി.