
കായംകുളം:എസ്.എൻ.ഡി.പി യോഗം വൈക്കം, തിരുവല്ല യൂണിയനിൽ നിന്ന് എത്തിയ 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കായംകുളം യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ,ബോർഡ് മെമ്പർ എ.പ്രവീൺ കുമാർ, പനയ്ക്കൽ ദേവരാജൻ എന്നിവർ നേതൃത്വം നൽകി.