
ചേപ്പാട്: സംസ്ഥാനത്ത് പൊലീസിനെയും സി.പി.എം ഗുണ്ടകളെയും ഉപയോഗിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വകവരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബുപ്രസാദ് ആരോപിച്ചു. പൊലീസ് ഭീകരതക്കെതിരെ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചേപ്പാട് മണ്ഡലം കമ്മിറ്റിയും സംയുക്തമായി മുട്ടം കുളം ജംഗ്ഷനിൽ നടത്തിയ ഫാസിസ്റ്റ് വിമോചന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ദീപു മുഖ്യപഭാഷണം നടത്തി. ചേപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.ഡോ. ബി.ഗിരീഷ് കുമാർ, വി.കെ.നാഥൻ, മിനി സാറാമ്മ, സുബി പ്രജിത്,പ്രസന്നകുമാരി,പ്രൊഫ.രാജേഷ് എരുമക്കാട്, എം.മണിലേഖ, കെ. കെ.രാമകൃഷ്ണൻ, സണ്ണി ജോർജ്, കാട്ടിൽ സത്താർ, വിഷ്ണു ആർ.ഹരിപ്പാട്, ശ്രീവിവേക്, ഷജിത് ഷാജി, വൃന്ദ എസ്.കുമാർ, ശ്രീജകുമാരി, ശ്രീവിവേക്, മഞ്ജു ഷാജി, ഹലീൽ തുടങ്ങിയവർ സംസാരിച്ചു.കെ.ബി.ഹരികുമാർ, സി.പി.ഗോപിനാഥൻ നായർ,ഹരികുമാർ, കുഞ്ഞുമോൾ രാജു,വിജയമ്മ, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.