
ചാരുംമൂട് :ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ലക്ഷദീപം തെളിക്കൽ ചടങ്ങ് നടന്നു. ചലച്ചിത്ര - സീരിയൽ താരം പ്രദീപ് ചന്ദ്രൻ തിരിതെളിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് യു.അനിൽകുമാർ, സെക്രട്ടറി ജി.ബാബുരാജ്, വൈസ് പ്രസിഡന്റ് വിശ്വനാഥൻ നായർ , ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് രവി,കേരള കുമാരൻ,ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.