ചാരുംമൂട് : നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോൺഗ്രസിൻറെ 139ാമത് ജന്മദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷ വഹിച്ചു. ബി.രാജലക്ഷ്മി, കെ.ജി ഷാ,കെ.എൻ.അശോക് കുമാർ, എസ്.അനിൽരാജ്,സജി തെക്കേതലക്കൽ ,എസ്.സാദിഖ് ,പി.എം.ഷെരീഫ്, ഷാജി ഖാൻ, വന്ദന സുരേഷ്, ശ്രീകുമാർ അളകനന്ദ, മുഹമ്മദ് ഷാനി, അനിതസജി എന്നിവർ സംസാരിച്ചു.