ചേർത്തല : കടക്കരപ്പള്ളി പ്രിയദർശിനി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം വാർഷിക പൊതുയോഗം കണ്ടമംഗലം സ്‌കൂൾ അങ്കണത്തിൽ നടന്നു.പ്രസിഡന്റ് പി.പി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഓണററി സെക്രട്ടറി എം.പി.സന്തോഷ്‌കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.പി.ആഘോഷ് കുമാർ,കെ.തങ്കപ്പൻ,സുരേഷ് മാമ്പറമ്പിൽ,എ.എ.ഭുവനേന്ദ്രൻ,എസ്.ഷീല,ജെസിമോൾ,ജലജ ശശി,നിജ എന്നിവർ സംസാരിച്ചു.