
ആലപ്പുഴ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി അഴിവ് പറമ്പിൽ സെബാസ്റ്റ്യന്റെയും (ലൈജു) മെറീനയുടെയും മകൻ എബിൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.കഴിഞ്ഞ 18ന് ആറാട്ടുവഴിയിലായിരുന്നു അപകടം. കേരളകൗമുദി പുന്നമട ഏജന്റ് ജോൺ ഗോമസിന്റെ ചെറുമകനാണ്. സഹോദരി :സാന്ദ്ര