photo

ചേർത്തല: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 13-ാമത് ജന്മദിനം വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ കീഴിലുള്ള ഏഴ് മണ്ഡലം കമ്മ​റ്റികളുടെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. നാഗംകുളങ്ങര കവലയിലുള്ള ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി ആസ്ഥാനത്തു നടന്ന ജന്മദിന ആഘോഷം കേക്ക് മുറിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി മുൻ പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്
പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.പി.ലാലൻ, എ.കെ.ഷെരീഫ്,ജെയിംസ് തുരുത്തേൽ,പി.എസ്. മുരളിധരൻ,വിജിൽ തുടങ്ങിയവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് ഭാരവാഹികളായ ലളിതാ മോഹനൻ,ആശ,റിൻസി, സൗമ്യ,രാജിനി എന്നിവരും പങ്കെടുത്തു.