
മാന്നാർ : മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് മാർച്ചിന് മാന്നാറിൽ സ്വീകരണം നൽകി. മാന്നാർ മാർക്കറ്റ് ജംഗ്ഷനിൽ യൂത്ത് ലീഗ് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മാന്നാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യു.ഡി.ഫ് നേതാവ് എൻ.എ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് ജാഥ ക്യാപ്റ്റൻ ഷാഫി കാട്ടിലിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, ജാഥ വൈസ് ക്യാപ്റ്റൻ ഷിബി കാസിം, ഡയറക്ടർ സാബു ഇലവുംമൂട്ടിൽ, കോർഡിനേറ്റർ സഫീർ പീടിയേക്കൽ, ജില്ലാ സെക്രട്ടറി എ.ഷാജഹാൻ, എ.എം നൗഫൽ, യൂത്ത് ലീഗ് ഹക്കിം മാന്നാർ, ഷാജി കുരട്ടിക്കാട്, കെ.എ ലത്തീഫ്, എ.കെ മിർസാദ്, ഷാജി കെ.എം.സി.സി, ഹാഷിം കാട്ടിൽ, എ.എ കലാം, എം.താജുദ്ദീൻ കുട്ടി, കെ.എ സലാം, കെ.എ ലത്തീഫ്, സൈഫുദ്ധീൻ കുന്നേൽ, മുജീബ് കുന്നേൽ, ഷാനവാസ് മാന്നാർ, റഫീഖ് കുന്നേൽ എന്നിവർ സംസാരിച്ചു.