
ആലപ്പുഴ : എടത്വയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചയാൾ തിരുവനന്തപുരത്ത് പിടിയിലായി. ഉള്ളൂർ പ്ലാവിള വീട്ടിൽ ദിലീപാണ് എടത്വ പൊലീസിന്റെ പിടിയിലായത്. മങ്കോട്ടചിറ ചെറുപുഷ്പം വീട്ടിൽ സുനിൽ തോമസിന്റെ സ്‌കൂട്ടറാണ് കഴിഞ്ഞ 21ന് മോഷണം പോയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എടത്വ സി.ഐ കെ.ബി.ആനന്ദബാബു, എസ്.ഐ അലക്‌സാണ്ടർ, സി.പി.ഒമാരായ ശ്രീകുമാർ, അലക്‌സ് വർക്കി, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.