
മുഹമ്മ: എ.ബിവിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പും മുഹമ്മ ഗ്രാമപഞ്ചായത്തും ചേർന്ന് നടപ്പാക്കിയ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ സംസാരിച്ചു. കൊച്ചനാകുളങ്ങര ക്ഷേത്രത്തിനു മുന്നിൽ നിന്നും പാതിരാമണൽ ദ്വീപിന്റെ പ്രവേശന കവാടം വരെ റോഡിന് ഇരുവശവും വൃത്തിയാക്കി പൂച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.