ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം 41-ാമത് സംസ്ഥാനസമ്മേളനം ഇന്നു മുതൽ 31 വരെ ആലപ്പുഴയിൽ നടക്കും. രാവിലെ 10.30ന് ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിൽ സംസ്ഥാനസമിതിയോഗവും പ്രതിനിധിസമ്മേളനവും വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് ഉടുപ്പി ശ്രീകൃഷ്ണക്ഷേത്ര ഹാളിൽ സമ്മേളനം പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് ജെ.നന്ദകുമാർ, മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് എന്നിവരും ഉച്ചക്ക് 2.30ന് ഡോ.കെ.എസ്.രാധാകൃഷ്ണനും വൈകിട്ട് 4.30ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, പ്രൊഫ.ഡോ.പി.ശ്രീകുമാർ എന്നിവരും വൈകിട്ട് 6.30ന് ഡോ.അമൃത് ജി.കുമാർ, ഡോ.ശങ്കരനാരായണൻ എന്നിവരും വിഷയം അവതരിപ്പിക്കും. 31ന് വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാർ നടക്കും.