
മുഹമ്മ : കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് നടത്തിയ ക്ലസ്റ്റർ കുടുംബയോഗങ്ങളുടെ ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ. ബി. വേണുഗോപാൽഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വി. തമ്പുരാൻ, ആലപ്പുഴ യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ , സംസ്ഥാന സമിതിയംഗം തങ്കമണി, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗങ്ങളായ എസ്. ടി. റെജി, വിഷ്ണു വി വട്ടച്ചിറ , ജില്ലാ ട്രഷറർ ജയപ്രകാശ്, വാസുദേവൻപിള്ള , രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.