മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് 139-ാം ജന്മദിന സമ്മേളനം രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് ചെയർമാനും മുൻ എം.എൽ.എയുമായ എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ജന്മദിന സന്ദേശം നൽകി. യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറി നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.സി.ഫിലിപ്പ്, അജിത്ത് കണ്ടിയൂർ, എം.രമേശ്കുമാർ, ചിത്രമ്മാൾ, എൻ.മോഹൻദാസ്, അനിത വിജയൻ, സജീവ് പ്രായിക്കര, മനസ് രാജൻ, ശാന്തി അജയൻ, രാജു പുളിന്തറ, രമേശ് ഉപ്പാൻസ്, ഉമ ഇടശേരിൽ, ശാന്തി തോമസ്, ലാലി ബാബു, പ്രിയ മനു, മഹാദേവൻ നായർ, ജോൺ, എസ്.ജയ്സൺ, തഴക്കര ഉണ്ണി, പ്രഭ, സുജാത സോമൻ, ടി.സി.ജേക്കബ്, കൃഷ്ണകുമാർ, രാജൻ കണ്ടിയൂർ എന്നിവർ സംസാരിച്ചു.