മാവേലിക്കര: റെയിൽവേ സ്റ്റേഷൻ ഈസ്റ്റ് റെസിഡന്റ് അസോസിയേഷൻ കുടുംബ സംഗമവും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കല്ലുമല സെന്റ് ഗ്രീഗോറിസ് ചാപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് മാത്യു അദ്ധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി കെ.സി.ഫിലിപ്പ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, മുരളീധരൻ തഴക്കര, ഫാ.എൻ.ജി ഫിലിപ്പ്, കവിതാ ശ്രീജിത്ത്, എൻ.ശശിധരൻ, കെ.ബാലകൃഷ്ണൻ, ജി.മൻമഥൻ, പാർത്ഥ സാരഥി വർമ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എറിൻ ആൻ ജോർജ്, നതാഷാ ജോണി എന്നീ കുട്ടികൾക്ക് മെരിറ്റ് അവാർഡ് നൽകി. ഗൗരികാ അനൂപ്, വൈഗ പ്രദീപ്, ഗൗതം അനൂപ് എന്നീ കുട്ടികൾ ചിത്ര രചനാ മത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. വിവിധ കലാ പരിപാടികളും നടന്നു. പരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.