മാവേലിക്കര: തഴക്കര പുഞ്ചയിലെ 260 ഏക്കറിൽ തഴക്കര പുഞ്ച പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. എം.എസ് .അരുൺകുമാർ എം.എൽ.എ വിത്തെറിഞ്ഞു. എസ്.ശ്രീകുമാർ, കെ.രഘുപ്രസാദ്, ആർ.ശ്രീകാന്ത്, ആർ.പ്രഭാകരക്കുറുപ്പ്, കെ.ബാലചന്ദ്രൻ, തഴക്കര കൃഷി ഓഫീസർ അനഹ കൃഷ്ണൻ, അസി.കൃഷി ഓഫീസർ എം.വി.അനിൽകുമാർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് എ.ഹുസൈൻ എന്നിവർ പങ്കെടുത്തു. ഉമ ഇനത്തിലെ നെൽവിത്താണ് ഇറക്കിയത്.