ambala

അമ്പലപ്പുഴ : വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ ഫ്യൂച്ചറിന്റ ആഭിമുഖ്യത്തിൽ പ്രവാസി വ്യവസായി തട്ടാരുപറമ്പിൽ ഹരികുമാറിനെ ആദരിച്ചു. അമ്പലപ്പുഴയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന വെക്തി എന്ന നിലയിലാണ് ആദരവ് നൽകിയത്. സമ്മേളന ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ ഓൺലൈനിലൂടെ നിർവ്വഹിച്ചു. എച്ച്. സലാം എം. എൽ. എ ഹരികുമാറിന് ഫലകം നൽകി .ഫ്യൂച്ചർ ചെയർമാൻ അഡ്വ .എ .നിസാമുദ്ദീൻ അദ്ധ്യക്ഷനായി. മുൻ എം. എൽ. എ വി .ദിനകരൻ മുഖ്യപ്രഭാഷണം നടത്തി.