ചേർത്തല: എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം നവ കേരളത്തിനായി എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല ഇന്ന് രാവിലെ 10.30ന് എസ്.എൽ.പുരം ഗാന്ധിസ്മാരകത്തിൽ നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ശുചിത്വ ക്ലബ് കൺവീനർ സുദീപ് ദാസ് വിഷൻ ഡോക്യുമെന്റേഷൻ നടത്തും. സബ് കളക്ടർ സമീർ കിഷൻ മാലിന്യമുക്ത സന്ദേശം നൽകും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി, തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളാകും. ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.ഇ.വിനോദ്കുമാർ സംസാരിക്കും. പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും അർച്ചന നന്ദിയും പറയും.