photo

ചേർത്തല: ജില്ലയിലെ പഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ച് വാർഡ് തല യോഗങ്ങൾ വിളിച്ചുകൂട്ടി ബി.ഡി.ജെ.എസ്. കപ്പയും കാന്താരിയും കട്ടനും വാർഡ് തല വികസന ചർച്ചയും എന്ന ശീർഷകത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.കുത്തിയതോട് പഞ്ചായത്തിൽ പതിമൂന്നാം വാർഡ് യോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ രാഷ്ട്രീയ വിശദീകരണം നിർവഹിച്ചു.ടി.ആർ പൊന്നപ്പൻ,പ്രിൻസ് പള്ളിപ്പുറം,സുധാകരൻ,ടി.സത്യൻ,കെ.പി.ദിലീപ് കുമാർ,ശാന്തിനി സുനിമോൻ,സുരേന്ദ്രൻ,വിനോദ് കോയിക്കൽ എന്നിവർ സംസാരിച്ചു.