
അമ്പലപ്പുഴ: റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള കാന നിർമ്മാണത്തെ തുടർന്ന് പൊളിച്ചിട്ടിരിക്കുന്ന കുറവന്തോട് -പഴയനടക്കാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് എസ്.പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.എം.കബീർ, എ.സീന ടീച്ചർ, സമീർ പാലമൂട്, നിസാർ വെള്ളാപ്പള്ളി, പി.ഉണ്ണികൃഷ്ണൻ, പി.എ. കുഞ്ഞുമോൻ ,വി.എസ്. സാബു,ആർ. സജിമോൻ ,ശിഹാബുദ്ദീൻ പോളക്കുളം,അനിൽ വെള്ളൂർ,ടി.എസ്.കബീർ, അഫ്സൽ കാസിം, ബഷീർ വാണിയം പറമ്പ്, അഷ്ഫാക്ക് അഹമ്മദ് , നബിൽ ഷാജി,സിറാജ് എന്നിവർ സംസാരിച്ചു.