
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാത്തതിനെതിരെ മന്ത്രി കെ.ബി.ഗണേശ് കുമാറിന് സ്രാങ്ക് അസോസിയേഷൻ പരാതി നൽകി. വകുപ്പിലെ സ്‌പെഷ്യൽ റൂൾ ഫയൽ കഴിഞ്ഞ 18 വർഷമായി ഭേദഗതി ചെയ്യാതെ സെക്രട്ടറിയേറ്റിലും, പി.എസ്.സിയിലുമായി തള്ളിനീക്കുകയാണ്. കേരള ഇൻലാൻറ്റ് വെസ്സൽ നിയമ പ്രകാരം സർവ്വീസ് ബോട്ടുകളിലെ പ്രഥമ ജീവനക്കാർ സ്രാങ്കുമാരാണ്. എന്നാൽ, ഈ വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ പ്രവേശന തസ്തികയിൽ തന്നെ സർവ്വീസിൽ നിന്ന് വിരമിക്കേണ്ടി വരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.