അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ 23-ാമത് ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിച്ച് ജനുവരി 7 ന് സമാപിക്കും. തണ്ണീർമുക്കം സന്തോഷ് കുമാർ യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി അനിൽകുമാർ തന്ത്രി യജ്ഞ ഹോതാവുമാണ്. നാളെ വൈകിട്ട് 7 ന് യജ്ഞമണ്ഡപത്തിൽ അഡ്വ.പി.എൻ.മോഹനൻ പനങ്ങാട് ഭദ്രദീപ പ്രകാശനം നിർവഹിക്കും. ലൈജു നെടുംപറമ്പിൽ വിഗ്രഹവും ലൗലി ഷൺമുഖൻ ഭാഗവതവും സമർപ്പിക്കും. ക്ഷേത്രം തന്ത്രി സി.ആർ.പൊന്നപ്പൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തും.