ambala

അമ്പലപ്പുഴ: പുന്നപ്ര ശ്രീ ഭദ്രകാളി ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ പന്ത്രണ്ടാം ഉത്സവദിവസത്തെ തിരുവാതിരയുടെ ഭദ്രദീപ പ്രകാശനം പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നിർവഹിച്ചു. തിരുവാതിര കളിക്കാർക്കുള്ള പ്രോത്സാഹന സമ്മാനവും മാത്യു ആൽബിൻ വിതരണം ചെയ്തു. ശ്രീഭദ്രപുന്നപ്ര, സോപാനം പുന്നപ്ര, ശ്രീഭദ്ര ചെമ്പൻ തറ എന്നീ സംഘങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്.