
അമ്പലപ്പുഴ : അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് തകഴി യു .പി സ്കൂളിൽ ആരംഭിച്ച സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, തകഴി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷൻ ജയചന്ദ്രൻ കലാങ്കേരി, അംഗം മിനി സുരേഷ്, കെ. എച്ച് .ഹനീഷ്യ,എം. കെ. ഗീതാകുമാരി, ദേവപ്രിയ, സാലി ആന്റണി, റീന പ്രകാശ്, വി. നന്ദന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആർ ജയരാജ് സ്വാഗതം പറഞ്ഞു.