
ഹരിപ്പാട്: ചേപ്പാട് വലിയകുഴി സർവീസ് സഹകരണ ബാങ്കിലെ സഹകരണ ലൈബ്രറി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി.ഷിമുരാജ് അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം മുഖ്യ പ്രഭാഷണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ജി. ബാബുരാജ് ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ. ചേപ്പാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. വിശ്വപ്രസാദ്, ഷൈനി ഷാജി, ബാങ്ക് സെക്രട്ടറി രജനി എന്നിവർ സംസാരിച്ചു.