vbb

ഹരിപ്പാട്: മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായി നടക്കുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ജനുഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാമണി രാജൻ, ചിങ്ങോലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി തുളസി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഡോ. പി. വി. സന്തോഷ്‌, എസ്. അജിത, ശ്രീജി പ്രകാശ്, ഓച്ചിറ ചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.