ഹരിപ്പാട്: ഡാണാപ്പടി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ക്രിസ്മസ് പുതുവത്സര പരിപാടിയായ ഈറൻ നിലാവ് നടത്തി. എ. എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. സീ കേരള ഡ്രാമ- ജൂനിയർ റണ്ണർ അപ്പ് ബാലമാണിയെ ആദരിച്ചു. മുൻസിപ്പൽ കൗൺസിലർ വൃന്ദ.എസ്, പി.റ്റി തോമസ്, അമൽ റെന്നി എന്നിവർ സംസാരിച്ചു.