photo

ചേർത്തല: നഗരത്തിലെ സെന്റ് മേരീസ് പാലം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച്

യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചു. ആറുമാസം കൊണ്ട് പൂർത്തിക്കുമെന്ന് പ്രഖ്യാപിച്ച പാലം ഒന്നര വർഷം പിന്നിടുമ്പോഴും അനിശ്ചിതത്വത്തിലാണ്. വകുപ്പുകൾ തമ്മിലുള്ള ബാലിശമായ തർക്കങ്ങൾ പോലും പരിഹരിക്കാനാകാതെ നിർമ്മാണം മുടക്കി നഗരവാസികളെ ബന്ധികളാക്കിയെന്ന് അരോപിച്ചായിരുന്നു സമരം. ടൗൺ ഈസ്​റ്റ്,​ വെസ്​റ്റ് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. വെസ്​റ്റ് മണ്ഡലം പ്രസിഡന്റ് സച്ചിൻ മാർട്ടിൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കർ, നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്, നേതാക്കളായ ദേവരാജൻപിള്ള,ബി.ഫൈസൽ,സുരേഷ്ബാബു,അനന്തകൃഷ്ണൻ,അർജ്ജുൻ ആര്യക്കരവെളി,സരിഗ,ഐശ്വര്യ,പ്രശാന്ത്,എം.എ.നെൽസൺ,വിഷ്ണുപ്രകാശ്,ടോമി മുല്ലപ്പളളി,രജിൻ,ഫ്രാൻസിസ്, അമിനുൾ ഇസ്ലാം എന്നിവർ സംസാരിച്ചു.