ഹരിപ്പാട്: പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച്, പഞ്ചായത്ത്‌ കവാടത്തിൽ, കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റി കളുടെ ആഹ്വാനപ്രകാരം സമരം നടത്തി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ബന്ധുവിന്റെ പേരിൽ കിഴക്കേക്കര കിളിമുക്കിലുള്ള 50സെന്റ് ഭൂമിയോട് ചേർന്നുള്ള ഗവണ്മെന്റ് വക പുറംപോക്ക് ഭൂമി അനധികൃത മായി കൈയ്യേറുകയും, നികത്തി റിസോർട്ട് നടത്തിപ്പുകാർക്ക് നിശാപാർട്ടി നടത്തുന്നതിന് എഗ്രിമെന്റ് ഒപ്പിട്ട് നൽകിയതിൽ പ്രതിഷേധിച്ചും പ്രസിഡന്റ്‌ രാജിവച്ചു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. റ്റി പി അനിൽകുമാർ, ബിനുപൊന്നൻ, ഹിമാഭാസി, ജയപ്രസാദ്, ഹേമേഷ്, മൈമൂനത് ഫഹദ്, പ്രസീധാസുധീർ, തുടങ്ങിയ അംഗങ്ങൾ പങ്കെടുത്തു.