ambala

അമ്പലപ്പുഴ: സർക്കാർ വാഹവും സ്വന്തം വാഹനവുമെല്ലാം ഉണ്ടായിട്ടും സാധാരണക്കാരനായി സൈക്കിളിൽ വന്നിറങ്ങുന്ന ആശുപത്രി സൂപ്രണ്ടിനെ കണ്ട് രോഗികളും കൂട്ടിരിപ്പുകാരും അന്തംവിട്ടു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കാർഡിയോളജി വിഭാഗം ഡോക്ടറുമായ അബ്ദുൽ സലാമിന്റെ സൈക്കിൾ സഞ്ചാരമാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ആശുപത്രി ഒ.പിയിലും സൂപ്രണ്ട് ഓഫീസിലും ചുറ്റിക്കറങ്ങി പരിസര നിരീക്ഷണം നടത്തുന്നതുമെല്ലാം സൈക്കിളിൽ തന്നെ. ആശുപത്രിയിലെ ജനകീയനാണ് ഡോ.അബ്ദുൽ സലാം.

രോഗികളുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ അദ്ദേഹം ഓടിയെത്തും.

പാലിയേറ്റീവ് പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ശ്രദ്ധിക്കാനും ഈ തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ജനകീയനായ ഡോക്ടറോട്‌ ആശുപത്രി ജീവനക്കാർക്കും വലിയ വാത്സല്യമാണ്.