
കായംകുളം: സംസ്ഥാന കയർ വികസന വകുപ്പിന്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട് തല കയർ ഭൂവസ്ത്ര സെമിനാർ നടന്നു. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ.പുഷ്പദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ടിന്റെ പരിധിയിലുള്ള 5 ബ്ലോക്ക് പഞ്ചായത്തുകളിലെയും 34 ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, കയർ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.